മസ്കത്ത്: സ്മാർട്ട് സിറ്റി പൈലറ്റ് പദ്ധതി; ധാരണാപത്രത്തിൽ ഒപ്പുവച്ചു . മസ്കത്ത് നോളജ് ഒയാസിസിൽ സ്മാർട്ട് സിറ്റി പൈലറ്റ് പദ്ധതി നിർമിക്കാൻ ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയും ഒമാൻടെലും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി സി.ഇ.ഒ സാലിം ബിൻ സുൽത്താൻ അൽ റുസൈഖിയും ഒമാൻടെൽ സി.ഇ.ഒ തലാൽ ബിൻ സഈദ് അൽ മഅ്മരിയുമാണ് ധാരണപത്രം ഒപ്പുവെച്ചത്.
കൂടാതെ ഐ.ടി.എ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് പൊതുഅതോറിറ്റിയുമായി ചേർന്ന് നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിക്ക് വേണ്ട ആശയവിനിമയ, അനുബന്ധ സേവനങ്ങളും ഇൻറർനെറ്റ്, ക്ലൗഡ്കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റ സേവനങ്ങളുമാണ് ഒമാൻടെൽ നൽകുക. മസ്കത്ത് നോളജ് ഒയാസിസിൽ സ്മാർട്സിറ്റി പൈലറ്റ് പദ്ധതി നിർമിക്കാൻ സഹകരിക്കുന്നതിൽ ഒമാൻടെലിന് നന്ദി പറയുന്നതായി റുസൈഖി പറഞ്ഞു
Post Your Comments