KeralaNewsMen

അപൂര്‍വ്വ ശ​​സ്ത്ര​​ക്രി​​യ ; ചരിത്രം കുറിച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേജ്

കോട്ടയം; കാ​​ൻ​​സ​​ർ ബാ​​ധി​​ച്ച അ​സ്ഥി​​യു​​ടെ ഭാ​​ഗം മാ​​ത്രം മു​​റി​​ച്ചു​മാ​​റ്റി പ​​ക​​രം കൃ​​ത്രി​​മ അ​സ്ഥി പി​ടി​പ്പിച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി പു​തി​യ ച​രി​ത്ര​മെ​ഴു​തി​. തൊ​​ടു​​പു​​ഴ മു​​ത​​ല​​ക്കോ​​ടം പേ​​ണ്ടാ​​ന​​ത്ത് അ​​ബ്ദു​​ൽ ക​​രീ​​മി​​ന്‍റെ മ​​ക​​ൻ മാ​​ഹി​​ൻ (21)ആ​​ണ് അ​​പൂ​​ർ​​വ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​മാ​​യ​​ത്. മാഹിന്‍ കഴിഞ്ഞ ദിവസം ശസ്ത്ര​ക്രി​യ ക​ഴി​ഞ്ഞ കൈ ​ഉ​യ​ർ​ത്തി ഡോ​ക്‌​ട​ർ​മാ​രെ അ​ഭി​വാ​ദ്യം ചെയ്തു.

ഒ​​രു വ​​ർ​​ഷ​​മാ​​യി ഇ​​ട​​തു​കൈ​​യു​​ടെ മു​​ട്ടി​നു മേ​​ൽ​ഭാ​​ഗ​​ത്താ​​യി ക​​ടു​​ത്ത വേ​​ദ​​ന​​യാ​​യി​​രു​​ന്നു. വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ ന​​ട​​ത്തി​​യെ​​ങ്കി​​ലും രോ​​ഗം ക​​ണ്ടെ​​ത്താ​​നോ സു​​ഖ​​പ്പെ​​ടു​​ത്താ​​നോ ക​​ഴി​​ഞ്ഞി​​ല്ല. തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ന​​വം​​ബ​​ർ ആ​​ദ്യ​​വാ​​രം തൊ​​ടു​​പു​​ഴ ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​. പ​​രി​​ശോ​​ധ​​ക​​ളി​​ൽ സം​​ശ​​യം​ തോ​​ന്നി​​യ ഡോ​​ക്‌​ട​ർ​​മാ​​ർ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോളേജി​​ലെ അ​​സ്ഥി​​രോ​​ഗ മേ​​ധാ​​വി ഡോ.​എം.​​എ. തോ​​മ​​സി​​നെ കാ​​ണാ​​ൻ നി​​ർ​​ദേ​​ശി​​ച്ചു.​

ഡോ. ​തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള​​ള സം​​ഘം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ഇ​ട​തു തോ​​ളി​​നു താ​​ഴെ ഭാ​ഗ​ത്ത് അ​​സ്ഥി​​ക്കു കാ​​ൻ​​സ​​ർ ആ​​ണെ​​ന്നു ക​​ണ്ടെ​​ത്തി.  തു​​ട​​ർ​​ന്ന് കാ​​ൻ​​സ​​ർ വി​​ഭാ​​ഗം മേ​​ധാ​​വി​​യു​​മാ​​യി ച​​ർ​​ച്ച​യ്ക്കു ശേ​ഷം കീ​​മോ​തെ​​റാ​​പ്പി നി​​ർ​​ദേ​​ശി​​ച്ചു.  ഒ​​രു മാ​​സം കീ​​മോ തെ​​റാ​​പ്പി ചെ​​യ്ത​​പ്പോ​​ൾ മു​​ഴ​​യു​​ടെ വ​​ലി​​പ്പം കു​​റ​​ഞ്ഞു.  എ​​ന്നാ​​ൽ, ശ​​സ്ത്ര​​ക്രി​യ ചെ​​യ്യാ​ൻ ബു​​ദ്ധി​​മു​​ട്ടു​​ള്ള​​തി​​നാ​​ൽ ഡോ​ക്‌​ട​ർ​മാ​ർ ആ​ശ​ങ്ക​യി​ലാ​യി. സാ​​ധാ​​ര​​ണ ഇ​​ങ്ങ​നെ കാ​​ൻ​​സ​​ർ ബാ​​ധി​​ച്ചാ​​ൽ ആ ​​ഭാ​​ഗം മു​​റി​​ച്ചു​ക​​ള​​യു​​ന്ന​​താ​ണു ചി​​കി​​ത്സാ​രീ​​തി. എ​​ന്നാ​​ൽ, മാ​ഹി​ന്‍റെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്തു രോ​ഗം വ​​ന്ന ഭാ​​ഗ​​ത്തെ അ​​സ്ഥി മാ​ത്രം മു​​റി​​ച്ചു​ക​​ള​​ഞ്ഞു കൃ​​ത്രി​​മ അ​​സ്ഥി വ​​യ്ക്കാ​​ൻ ഡോ​ക്‌​ട​ർ​മാ​ർ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സാ​​ധാ​​ര​​ണ ലിം​​പ് സാ​​ൾ​​ട്ടേ​​ജ് ശ​​സ്ത്ര​​ക്രി​​യ കാ​​ൽ​മു​​ട്ടി​​നു മാ​​ത്ര​​മേ ചെ​​യ്യാ​​റു​​ള്ളു. കാ​​ൻ​​സ​​ർ ബാ​​ധി​​ച്ച ഭാ​​ഗം മാ​​ത്രം നീ​​ക്കി പു​​തി​​യ ശ​​സ്ത്ര​​ക്രി​​യ രീ​​തി അ​​വ​​ലം​​ബി​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ഇ​​തി​​നാ​​യി വി​​ദേ​​ശ​​ത്തു​നി​​ന്നു കൃ​​ത്രി​​മ അ​​സ്ഥി കൊ​​ണ്ടു​​വ​​രാ​ൻ ശ്ര​മം തു​ട​ങ്ങി. അ​ള​വെ​ടു​ക്കാ​ൻ മു​​ബൈ​​യി​​ൽ​നി​​ന്നു വി​​മാ​​ന മാ​​ർ​​ഗം ഡോ​ക്ട​റെ കൊ​ണ്ടു​വ​ന്നു. 25 സെ​​ന്‍റി​​മീ​​റ്റ​​ർ നീ​​ള​​മു​​ള്ള അ​​സ്ഥി​​യി​​ൽ 15 സെ​​ന്‍റി​​മീ​​റ്റ​​ർ വ​​രെ ബോ​​ണ്‍ ട്യൂ​​മ​​ർ ബാ​​ധി​​ച്ചി​​രു​​ന്നു. അ​​തി​​നാ​​ൽ രോ​​ഗം വ​​ന്ന ഭാ​​ഗ​​ത്തി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നും 2.5 സെ​​ന്‍റി മീ​​റ്റ​​ർ നീ​​ളം അ​​ധി​​ക​​മാ​​യി മു​​റി​​ച്ച് 20 സെ​​ന്‍റി​​മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ മു​​റി​​ച്ചു​മാ​റ്റാ​ൻ ധാ​​ര​​ണ​​യാ​​യി. 24നു ​​രാ​​വി​​ലെ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.

നാ​​ലു മ​​ണി​​ക്കൂ​​ർ നീ​​ണ്ട ശ​​സ്ത്ര​​ക്രി​​യ​യ്​​ക്കു​ ശേ​​ഷം രോ​​ഗം വ​​ന്ന അ​​സ്ഥി മു​​റി​​ച്ചെ​​ടു​​ത്തു പ​രി​ശോ​ധി​ച്ചു. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ അ​​ഞ്ചു ല​​ക്ഷം രൂ​​പ​​വ​​രെ ചെ​​ല​​വു​​വ​​രും. സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​രു​​ണ്യ ഫ​​ണ്ടി​​ൽ​നി​​ന്നു ല​​ഭി​​ച്ച ര​​ണ്ടു ല​​ക്ഷം​​രൂ​​പ​​യും ഡോ​​ക്‌​ട​ർ​മാ​ർ ചേ​​ർ​​ന്നു സ്വ​​രൂ​​പി​​ച്ച കു​​റ​​ച്ചു പ​​ണ​​വും ഉ​​പ​​യോ​​ഗി​​ച്ചാ​​ണു മെ​​ഡി​​ക്ക​​ൽ കോളേജില്‍ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button