കൊച്ചി: ആത്മഹത്യ ചെയ്തു സിഎ വിദ്യാര്‍ഥി മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടുപൊകാനുള്ള സാധ്യത തേടി ക്രൈംബ്രാഞ്ച്.പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിർക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീടു കായലിൽ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു പിതാവിന്. ഒരുപക്ഷേ, ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാമെന്നാണ് ഷാജിയുടെ സംശയം.
സംഭവദിവസം വിദേശ വിനോദ സഞ്ചാരികളുമായി ഒരു ഉല്ലാസക്കപ്പല്‍ എത്തിയിരുന്നു. ഇത്തരം കപ്പലിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയമുണ്ട് ഷാജി വര്‍ഗ്ഗീസ് മൊഴിനല്‍കിയിരുന്നു.
പെണ്‍കുട്ടിയെ കാണാതായ ദിവസം ഹൈക്കോടതി ജെട്ടിക്ക് സമീപം കായലില്‍ ഉണ്ടായിരുന്ന ബോട്ടുകള്‍ കേന്ദ്രീകരിച്ചു ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
Post Your Comments