തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ജി. സുധാകരന്. സംസ്ഥാന ബിവറേജസ് കോർപ്പറേഷനില്‍ നിന്നാണ് സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഔട്ട്ലെറ്റുകള് പൂട്ടുന്നതിനെ പറ്റി ആലോചിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാഫിയ സംഘങ്ങളാണ് ബീവറേജസ് ചില്ലറ വില്പനശാലകള്ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിവറേജസ് ഔട്ട്ലെറ്റുകള് തുടങ്ങിയത് എല്‍.ഡി.എഫ്.സര്‍ക്കാര്‍ മാത്രമല്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വിവിധയിടങ്ങളില്‍ ഔട്ട്ലെറ്റുകള് സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരിക്കണം. ജനവാസ കേന്ദ്രങ്ങളല്ലാത്ത നിരവധി സ്ഥലങ്ങളില്‍ ബിവറേജസുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയും. അവിടെ പോലും അനുവദിക്കില്ല എന്ന നിലപാട് അംഗീകരിക്കാരന്‍ കഴിയില്ലെന്ന് മന്ത്രി സുധാകരന് പറഞ്ഞു. ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് മദ്യശാലകള്‍ മാറ്റാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ജനങ്ങളുടെ പ്രതിഷേധം കാരണം പലയിടങ്ങളിലും ഇതിന് സാധിച്ചിരുന്നില്ല.
Post Your Comments