ബെംഗളൂരു: പകല്‍ എന്നില്ല രാത്രി എന്നില്ലാതെ ജോലി ചെയ്യുന്നവരാണ് കൗമാരക്കാര്‍. പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും രാത്രികാലങ്ങളില്‍ ഉറക്കമില്ലാതെ ജോലി ചെയ്യുന്നു. നൈറ്റ് ഷിഫ്റ്റ് എന്ന സമ്പ്രദായം ഇന്ന് എല്ലാ ഐടി കമ്പനികളിലുമുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാത്രി ഡ്യൂട്ടി നല്‍കരുതെന്ന് ഐടി കമ്പനികള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുകയാണ്.
കര്‍ണാടക നിയമസഭ സമിതിയുടെ നിര്‍ദേശമാണിത്. ഐടി കമ്പനികളില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് നൈറ്റ് ഷിഫ്റ്റ് വേണ്ടെന്നാണ് നിര്‍ദേശം. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെയൊരു നടപടി. ഐടി-ബിടി കമ്പനികള്‍ സ്ത്രീകളെ രാത്രി ഡ്യൂട്ടിയിലിടുന്നതിനോട് യോജിപ്പില്ലെന്നും സ്ത്രീകളെ എത്രയും പെട്ടെന്ന് രാവിലത്തെ ഷിഫ്റ്റിലോ ഉച്ച ഷിഫ്റ്റിലോ നിയോഗിക്കണമെന്നും പറയുന്നു.
നിയമസഭയില്‍ വനിത ശിശുക്ഷേമ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. കമ്പനികള്‍ രാത്രി ഡ്യൂട്ടിക്ക് പുരുഷന്മാരെ നിയമിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.
Post Your Comments