![cctv](/wp-content/uploads/2017/03/cctv-658x370.jpg)
കോട്ടയം: സിപിഎം നേതാക്കളെ വെട്ടിലാക്കുന്ന തെളിവുകളുമായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കോട്ടയത്ത് സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് തെളിവായുള്ള ദൃശ്യങ്ങളാണ് ദൃശ്യമാധ്യമം പുറത്തുവിട്ടത്. വീടിന്റെ മതില്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്.
ഭൂമി കയ്യേറിയെന്ന വ്യാജ ആരോപണമുന്നയിച്ച് രാത്രിസമയത്ത് സ്വകാര്യവ്യക്തിയുടെ വീടിന്റെ മതില്‍പൊളിച്ചു നീക്കുകയായിരുന്നു. വീടിന് നേരെ സി.പി.എം നടത്തിയ അക്രമത്തില്‍ വൃദ്ധയടക്കമുളള കുടുംബാംഗങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം അയര്‍ക്കുന്നം സ്വദേശിയായ ജെയ്നിന്റെ വീടിനോട് ചേര്‍ന്നുളള മതിലാണ് പൊളിച്ചത്.
30 ഓളം അക്രമികള്‍ രാത്രി സമയത്താണ് ഇത് ചെയ്തത്. മാലിന്യം നിക്ഷേപിക്കുന്നതുമായി സംബന്ധിച്ച് അയല്‍വാസിയുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ജെയ്ന്‍ വീടിന് മതിലുകെട്ടിയത്. അയല്‍വാസി സിപിഎം പ്രവര്‍ത്തകരെ കൂട്ടുപിടിച്ച് അക്രമം നടത്തുകയായിരുന്നു. റീസര്‍വ്വേയില്‍നിന്നും നടത്തിയ അന്വേഷണത്തില്‍ ജെയ്ന്‍ സ്വന്തം ഭൂമിയിലാണ് മതില്‍ കെട്ടിയതെന്ന് തെളിഞ്ഞിരുന്നു.
തുടര്‍ന്നാണ് രാത്രിയില്‍ ഇങ്ങനെയൊരു അക്രമം നടത്തിയത്. വീടിനും കുടുംബാംഗങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടവരെ പിടികൂടുവാന്‍ ഇതുവരെ പോലീസിനായിട്ടില്ല.
Post Your Comments