ന്യൂഡല്‍ഹി : കാലവര്‍ഷത്തെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെത്തന്നെ ഇത്തവണയും രാജ്യത്തെ മിക്കഭാഗങ്ങളിലും കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന മഴയില്‍ വലിയ കുറവുണ്ടാവുമെന്ന് കാലാവസ്ഥ നീരക്ഷകരുടെ മുന്നറിയിപ്പ്. സ്വകാര്യ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ സ്‌കൈമെറ്റാണ് രാജ്യത്തെ വരാനിരിക്കുന്ന കാലവര്‍ഷ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാവുമെങ്കിലും ഉത്തര്‍പ്രദേശ്, ഒഡിഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മഴയുടെ അളവില്‍ വലിയ വ്യത്യാസമുണ്ടാകില്ല. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, സെന്‍ട്രല്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സാധാരണ ലഭിക്കുന്ന അളവിലും മഴ കുറവായിരിമെന്നും വിലയിരുത്തുന്നുണ്ട്. രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 95 ശതമാനം മാത്രമേ ലഭിക്കൂ. 96 മുതല്‍ 104 ശതമാനം വരെയാണ് ലഭിക്കേണ്ട മഴയുടെ മിനിമം അളവായി കണക്കാക്കുന്നത്.
Post Your Comments