NewsIndia

പ്രധാനമന്ത്രിയും ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച്ചക്ക് വേദിയൊരുങ്ങുന്നു

മുംബൈ : ശിവസേന ബിജെപി സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ പ്രധാനമന്ത്രിയും ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച്ചക്ക് വേദിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേന മേധാവിയായ ഉദ്ധവ് താക്കറെയെ ഡൽഹിയിൽ വിരുന്നിന് ക്ഷണിച്ചു. ചടങ്ങിൽ ഉദ്ധവ് താക്കറെ പങ്കെടുക്കുമെന്നാണ് സൂചന. കഴിഞ്ഞമാസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പോടെ സഖ്യ കക്ഷികൾ തമ്മിലുള്ള ബന്ധം മോശമായിരുന്നു. മഹാരാഷ്ട്രയിലെ ഇടക്കാല തിരഞ്ഞെടുപ്പിനെ പറ്റി  ബിജെപി ആലോചിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയും ഉദ്ധവ് താക്കറെയും തമ്മിൽ ഫോൺ സംഭാഷണം നടന്നത്. കൂടാതെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കാൻ കഴിഞ്ഞദിവസം ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ക്ഷണം വന്നത്,

മാർച്ച് 29ഓടെയായിരിക്കും വിരുന്ന് നടക്കുക. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുൻപ് സഖ്യകക്ഷികളുമായി ചർച്ച നടത്തി ഐക്യമുണ്ടാകുക എന്നതാണ് ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിന്റെ ലക്ഷ്യം. ഉദ്ധവ് താക്കറെ ഇത്തരം വമ്പൻ വിരുന്നുകളിൽ പങ്കെടുക്കാറില്ലെന്നും, എന്നാൽ പ്രധാനമന്ത്രി നേരിട്ട് വിളിച്ചതിനാൽ അദ്ദേഹം പോകാനാണ് സാധ്യതയെന്നും ഒരു ശിവസേന നേതാവ് പറഞ്ഞു. ഉദ്ധവ് താക്കറെ ഡൽഹിയിലെത്തിയാൽ ബിജെപി – ശിവസേന ബന്ധം മെച്ചപ്പെടുത്തുന്നതിനെകുറിച്ച് ചർച്ച നടത്തുമെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button