തിരുവനന്തപുരം : എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് ഡീ ബാര്‍ ചെയ്തു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ കെ.ജി വാസു, അധ്യാപകന്‍ ജി. സുജിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
സ്വകാര്യസ്ഥാപനം തയാറാക്കിയ ചോദ്യേപേപ്പറുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കുകയും മാര്‍ച്ച് 30ന് വീണ്ടും നടത്താന്‍ തീരുമാനിക്കുകയും ചെയ്തത്. പരീക്ഷ മൂല്യ നിര്‍ണയ ജോലികളില്‍ നിന്ന് ഇവരെ വിലക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമായിരിക്കും ഇവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാവുക.
Post Your Comments