തിരുവനന്തപുരം : തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കേരളം ജപ്തി ചെയ്തു. വാഹനാപകടത്തില്‍ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റേതാണ് നടപടി. 2006 ജനുവരി 21ന് തിരുവനന്തപുരം കിളളിപ്പാലത്തുവച്ച് ബസ് ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളില്‍ ഒരാള്‍ മരിച്ചിരുന്നു. ഈ കേസില്‍ നഷ്ടപരിഹാരത്തുക നല്‍കാതിരുന്നതിനാണ് ജപ്തി ചെയ്തത്.
സംഭവത്തില്‍ സിറ്റി ട്രാഫിക് പൊലീസാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് തീര്‍പ്പാക്കി മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് 2015ല്‍ കോടതി ഉത്തരവായെങ്കിലും തമിഴ്നാട് ഗതാഗതവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് വാഹനം ജപ്തി ചെയ്യാന്‍ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് കോടതി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്.
Post Your Comments