കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തു വിദ്യാഭ്യാസ വകുപ്പിനെതിരെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ച പോസ്റ്റിൽ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ. പലരും ആ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്നറിയാതെ അഭിനന്ദനവും അർപ്പിക്കുന്നുണ്ട്. എന്നാൽ 2016 ഫെബ്രുവരി 19 ന് പിണറായി വിജയൻ ഇട്ട പോസ്റ്റ് ആണ് അത്.
2016 ഫെബ്രുവരി ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം :
ചൊവാഴ്ച ആരംഭിച്ച എസ്എസ്എല്‍സി ഐടി പൊതുപരീക്ഷയുടെ സോഫ്റ്റുവെയര്‍ ചോര്‍ന്നു എന്ന വാർത്ത ഗൗരവമുള്ളതാണ്. പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പുതന്നെ ചോദ്യങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പെന്‍ഡ്രൈവിലും ഡാറ്റാ കാര്‍ഡിലും പകര്‍ത്തി കൈമാറിയത് പരീക്ഷയുടെ വിശ്വാസ്യത തകർത്തിരിക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥത യാണ് ഇതിന് കാരണം. ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാര്‍ഥികളിലും അധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പ് പോലും നേരെ ചൊവ്വേ നടത്താൻ പറ്റാത്ത സർക്കാർ കുട്ടികളുടെ
ഭാവി കൊണ്ട് പന്താടുകയാണ്.
എന്തൊരു ജ്ഞാന ദൃഷ്ടി ! എല്ലാം നേരത്തെ തന്നെ പറഞ്ഞു വച്ചുകളഞ്ഞല്ലോ…
എന്നാണു ചിലരുടെ കമെന്റ്. ചിലർ,”അതെ, കുട്ടികളുടെ ഭാവി കൊണ്ട് സർക്കാർ പന്താടുകയാണ്… രാജി വെച്ച് പോകാൻ പറയു സഖാവെ” എന്നും പറയുന്നുണ്ട്.ചില കമെന്റ്സ് ഇങ്ങനെ:
Post Your Comments