Automobile

യുവത്വത്തിന് ഹരമായി പുത്തൻ ഡിയോ എത്തുന്നു

യുവത്വത്തിന് ഹരമായി പുതിയ പതിപ്പില്‍  ഹോണ്ട ഡിയോ എത്തുന്നു. ആക്ടീവ ഫോര്‍ ജി, ഏവിയേറ്റര്‍ എന്നിവയ്ക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 4 എഞ്ചിന്‍ നിലവാരവും, ചെറിയ രൂപ മാറ്റം കൈവരിച്ച ഡിയോയുടെ പതിപ്പായിരിക്കും ഹോണ്ട പുറത്തിറക്കുക. സർക്കാരിന്റെ പുതിയ നിയമ പ്രകാരം  ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 എഞ്ചിന്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് എന്നിവ ഉൾപ്പെടുത്തിയുള്ള ഡിയോയാണ് നിരത്തിലെത്താൻ ഒരുങ്ങുന്നത്.

2017-Honda-Dio-Grey-1-768x580

ന്യൂജെന്‍ ബോഡി ഗ്രാഫിക്സിനൊപ്പമുള്ള പുതിയ ഫ്രണ്ട് അപ്രോണും ലൈറ്റിങ് സിസ്റ്റവും,കളര്‍ ഓപ്ഷനും ഡിയോയെ കൂടുതൽ സുന്ദരനാക്കുന്നു എന്ന് ഹോണ്ട അവകാശപ്പെടുന്നു.നിലവിലെ എഞ്ചിൻ പരിഷ്കരിക്കുന്നതല്ലാതെ കരുത്തില്‍ മാറ്റമുണ്ടാകില്ല 109.2 സിസി എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്‌പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.77 എന്‍എം ടോര്‍ക്കുമേകും. ഈ മാസം അവസാനത്തോടെ 2017 ഡിയോ വിപണിയിലെത്തുമെന്നാണ് സൂചന. നിലവിലുള്ള ബിഎസ് 3 മോഡലിനെക്കാള്‍ പുതിയ ഡിയോക്ക് വില ഉയര്‍ന്നേക്കും. ഏകദേശം 50000 രൂപയായിരിക്കും ഡല്‍ഹി എക്സ്ഷോറൂം വില.

2017-Honda-Dio-Red-1-768x581

2017-Honda-Dio-Blue-1-768x564

2017-Honda-Dio-BS4-Price

shortlink

Related Articles

Post Your Comments

Related Articles


Back to top button