മുംബൈ•ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ശിവസേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സേന എം.പിയും പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ എക്സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റൌട്ടാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. “ഹിന്ദു രാഷ്ട്രം” എന്ന സ്വപ്നം സഫലീകരിക്കാന്‍ ആര്‍.എസ്.എസ് സംഘചാലക് മോഹന്‍ ഭാഗവതിന് കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഹിന്ദു ദേശീയവാദിയായ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കി. മറ്റൊരു ഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥിനെ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയേറിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാക്കി. മോഹന്‍ ഭഗവത് ശക്തനായ നേതാവും ഉറച്ച ദേശീയ വാദിയുമാണ്. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തില്‍ അറിവുണ്ട്. ഇന്ത്യയെ ഒരു ‘ഹിന്ദു രാഷ്ട്ര’മാക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേര് പരിഗണിക്കണം. അദ്ദേഹം ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥിയായിരിക്കുമെന്നും സഞ്ജയ് റൌട്ട് പറഞ്ഞു.
ജൂലൈയില്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവസേന ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments