KeralaNews

മലനാട് ഉത്സവത്തിന് മത്സര വെടിക്കെട്ടെന്ന വ്യാജപ്രചാരണത്തിനെതിരെ കോടതിയിലേക്ക്

ശൂരനാട്: മലക്കുട ഉത്സവത്തിന്റെ ഭാഗമായി മത്സരവെടിക്കെട്ട് നടന്നതായുള്ള വ്യാജപ്രചാരണത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മലനട ദേവസ്വം. ഉത്സവദിവസം ഒരു കിലോമീറ്ററോളം അകലെ വയലിന്റെ കരയ്ക്ക് ചെറിയ തോതിൽ കരിമരുന്ന് പ്രയോഗം നടത്തിയതായാണ് പോലീസ് പറയുന്നത്. വീര്യം കുറഞ്ഞ കരിമരുന്നാണ് ഉപയോഗിച്ചത്. എന്നാൽ മത്സരവെടിക്കെട്ട് നടന്നതായും മൂന്ന് പേർക്ക് പരിക്കേറ്റതായും വലിയ പ്രചാരണമുണ്ടായിരുന്നു. തുടർന്ന് ഭരണസമിതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ജാമ്യം നൽകി.

മലക്കുട ഉത്സവത്തിനെ അപകീർത്തിപ്പെടുത്താൻ ചിലരുടെ ബോധപൂർവമായ ഇടപെടലാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്ന് മലനട ദേവസ്വം ഭരണസമിതി ആരോപിക്കുന്നു. കരിമരുന്ന് എത്തിച്ച സ്ഥാപന ഉടമയും തൊഴിലാളിയും പോലീസ് കസ്റ്റഡിയിലാണ്. എന്നാൽ മൊഴിയെടുക്കുവാനും കരിമരുന്ന് എത്തിച്ചവരെ തിരിച്ചറിയാനുമാണ് ഭാരവാഹികളെ സ്റ്റേഷനിലേക്ക് വിളിച്ചതെന്നും മത്സരക്കമ്പം നടന്നിട്ടില്ലെന്നും സി.ഐ എ. പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button