NewsIndia

രാജ്യത്തെ വിദ്യാഭ്യാസത്തിന് ഇന്ത്യൻ കാഴ്ചപ്പാട്: ആർ എസ് എസിന്റെ പ്രജ്ഞാ പ്രവാഹ്‌ സംഘടിപ്പിച്ച ദ്വിദിന വർക്ക് ഷോപ്പിൽ പങ്കെടുത്തത് 51 വി സി മാർ

 

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തു കൂടുതൽ ഇന്ത്യൻ കാഴ്ചപ്പാട് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആർ എസ് എസിന്റെ പ്രജ്ഞാ പ്രവാഹ്‌ സംഘടിപ്പിച്ച ദ്വിദിന വർക്ക് ഷോപ്പിൽ പങ്കെടുത്തത് 51 വി സി മാർ. 751 അക്കാദമിക് വിദഗ്ധരും ഈ സെമിനാറിൽ പങ്കെടുത്തു.ജ്ഞാൻ സംഘം എന്ന് പേരിട്ട ദ്വിദിന വർക്ക് ഷോപ്പിൽ പ്രഭാഷണം നടത്തിയത് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് ആയിരുന്നു.

ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ വൈ സുദർശൻ റാവു ഉൾപ്പെടെ വിവിധ സംസ്ഥാന സർവകലാശാലയിലെ വകുപ്പ് മേധാവികളും സെമിനാറിൽ പങ്കെടുത്തു.ഇത് സർക്കാരിന്റെ മേൽനോട്ടത്തിലാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്നും വിദ്യാഭ്യാസ രംഗത്ത് സമൂഹത്തിന്റെ ഇടപെടൽ ആവശ്യമാണെന്നും പ്രജ്ഞാ പ്രവാഹ്‌ അധ്യക്ഷൻ ജെ നന്ദകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button