ഡെന്‍വര്‍•ലെഗിന്‍സ് ധരിച്ച 10 വയസുകാരിയായ പെണ്‍കുട്ടിയെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. ലജ്ജാകരമായ ശരീര പ്രദര്‍ശനവും ലൈംഗിക പ്രദര്‍ശനവും ആരോപിച്ചാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ പത്ത് വയസുകാരിയായ പെണ്‍കുട്ടിയ്ക്കും മറ്റു രണ്ടുപേര്‍ക്കും ബോര്‍ഡിംഗ് പാസ് നല്‍കാതിരുന്നത്.
ഡെന്‍വറില്‍ നിന്നും മിന്നിയപോളിസിലേക്ക് പോകാനിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. പിന്നീട് വേഷം മാറിയ ശേഷം പെണ്‍കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു. എന്നാല്‍ മറ്റു രണ്ടുപേരുടെ ബാഗേജില്‍ മാറാന്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നതിനാല്‍ അവരെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
തങ്ങളുടെ ഡ്രസ് കോഡ് പാലിക്കാതിരിന്നതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് ഇതുസംബന്ധിച്ച് യുണൈറ്റഡ് എയര്‍ലൈന്‍സ് നല്‍കുന്ന വിശദീകരണം.
Post Your Comments