India

അംബേദ്കർക്കെതിരെ ആക്ഷേപം : ഡിസംബർ 30 ന് ഇടതുപക്ഷ പാർട്ടികൾ പ്രതിഷേധ ദിനം ആചരിക്കും

ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തും

ന്യൂഡൽഹി : ഭരണഘടന ശിൽപ്പി ഡോ. ബി ആർ അംബേദ്കറെ അക്ഷേപിച്ച അമിത് ഷാ അഭ്യന്തര മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 30 ന് ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.

ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തും. സിപിഐ എം, സിപിഐ, സിപിഐ എംഎൽ- ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നിവ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button