ന്യൂഡല്‍ഹി: പലിശസഹിതം 1000കോടി രൂപ നല്‍കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സെബി ഉത്തരവ്. കൂടാതെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അവധി വ്യാപാരം നടത്തുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വിലക്കും ഏര്‍പ്പെടുത്തി.
ഓഹരിയിലെ അനധികൃത ഇടപാട് വഴി നേടിയ 500 കോടി രൂപ തിരികെ നല്‍കാനും ആവശ്യപ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനും 12 സ്ഥാപനങ്ങള്‍ക്കുമാണ് അവധി വ്യാപരം നടത്തുന്നതിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. റിലയന്‍സിന്റെ ഉപ സ്ഥാപനമായിരുന്ന റിലയന്‍സ് പെട്രോളിയം ഓഹരികളില്‍ ഇന്‍സൈഡര്‍ ട്രേഡിങ് നടത്തിയതു വഴി 500 കോടി രൂപ നേടിയെന്നായിരുന്നു പരാതി.
അനധികൃതമായി നേടിയ 500 കോടിയും വാര്‍ഷിക പലിശയും ചേര്‍ത്ത് 1000 കോടി റൂപ റിലയന്‍സ് തിരികെ നല്‍കണം. 45 ദിവസത്തെ സമയമാണ് കമ്പനിക്ക് നല്‍കിയത്. എന്നാല്‍, ഉത്തരവിനെതിരെ സെക്യൂരിറ്റീസ് അപ്ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് റിലയന്‍സ് അറിയിച്ചു.
Post Your Comments