ഭുവനേശ്വര്‍: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി. പെണ്‍ക്കുഞ്ഞിനോടാണ് ഈ ക്രൂരത കാണിച്ചത്. ദൈവത്തിന്റെ വിളി പോലെ ഗ്രൗണ്ടില്‍ കളിച്ചുക്കൊണ്ടിരുന്ന കുട്ടികള്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഗ്രൗണ്ടിന് സമീപത്തെ മാലിന്യകൂമ്പാരത്തിനുള്ളിലാണ് കുട്ടി ഉണ്ടായിരുന്നത്. ഒഡീഷയിലാണ് സംഭവം.
ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ ബോള്‍ എടുക്കാന്‍ വേണ്ടി പോയപ്പോള്‍ കുഞ്ഞിന്റെ കാല്‍ കാണുകയായിരുന്നു. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമാണ്. മുഖം ഒരു തുണി കൊണ്ട് മൂടി ചെറിയ ഒരു കുഴി കുഴിച്ച് അതില്‍ കുഞ്ഞിനെ നിക്ഷേപിച്ചിരിയ്ക്കുകയായിരുന്നു.
കു്ടികള്‍ പഞ്ചായത്തിലെ ആശ വര്‍ക്കറെ വിവരം അറിയിച്ചാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments