Kerala

ബ്രേക്കിംഗ് ന്യൂസ് എന്നാല്‍ ബ്രേക്ക് പൊട്ടിയ വാര്‍ത്തകള്‍: ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുന്നെന്ന് ഹസന്‍

തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. മാധ്യമങ്ങള്‍ ബ്രേക്കിംഗ് ന്യൂസിനായി മത്സരിക്കുകയാണ്. സത്യമെന്തെന്ന് അന്വേഷിക്കാതെയാണ് ബ്രേക്കിംഗ് ന്യൂസായി പുറത്തുവിടുന്നത്.

കാളപെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവരാണ് ചാനലുകള്‍. ബ്രേക്കിംഗ് ന്യൂസ് എന്നാല്‍ ബ്രേക്ക് പൊട്ടിയ വാര്‍ത്തകളാണെന്നും ഹസന്‍ പരിഹസിച്ചു. അതേസമയം, ചാനലുകളില്‍ വരുന്ന തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാറില്ല. ഇക്കാര്യത്തില്‍ ഒരു പെരുമാറ്റച്ചട്ടം സൂക്ഷിക്കുന്നവരാണ് അച്ചടി മാധ്യമങ്ങള്‍. കേള്‍ക്കുന്നതിലെ ശരിയെക്കുറിച്ച് അവര്‍ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചകള്‍ പരിഹാസ്യമായി മാറി. അതില്‍ പങ്കെടുക്കുന്നവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തങ്ങള്‍ ജഡ്ജിയാണെന്ന് ഭാവിച്ചാണ് ചാനലുകാര്‍ കാര്യങ്ങള്‍ ചോദിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button