ഓച്ചിറ: വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രം പകര്‍ത്തിയത് ചോദ്യം ചെയ്തതിനു വീട്ടില്‍ കയറി മര്‍ദ്ദനം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വീട്ടിലാണ് ഈ അക്രമം നടന്നത്. ഗുണ്ടാസംഘം വീട്ടില്‍ കയറി മകളെയും അമ്മയെയും മര്‍ദ്ദിക്കുകയായിരുന്നു.
ക്ലാപ്പന സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയെ ഒരുസംഘം യുവാക്കള്‍ വീട്ടിനുസമീപംവെച്ച് നഗ്നനാക്കി മൊബൈലില്‍ ഫോട്ടോ എടുക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയുടെ സഹോദരനുമായി യുവാക്കള്‍ വാക്കേറ്റവും നടന്നിരുന്നു.
തുടര്‍ന്നാണ് രാത്രിയില്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്തു. അഞ്ചംഗ സംഘമാണ് വീട്ടില്‍ അതിക്രമിച്ചു കയറിയത്.
Post Your Comments