Kerala

സര്‍ക്കാരിനെതിരെ സെന്‍കുമാറിന്റെ പുതിയ സത്യവാങ് മൂലം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സര്‍ക്കാരിനെതിരെയും സെന്‍കുമാര്‍ പുതിയ സത്യവാങ് മൂലം സമര്‍പ്പിച്ചു.

താന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളി ആണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സെന്‍കുമാറിന്റെ നീക്കം. ശാസ്ത്രീയമായ ഏതെങ്കിലും വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് സന്‍കുമാര്‍ വ്യക്തമാക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനിടയില്‍ നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക സെന്‍കുമാര്‍ സുപ്രീംകോടതിക്ക് കൈമാറി.

അതേസമയം, സെന്‍കുമാര്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ് മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മന്ത്രിസഭയാണ് തന്നെ മാറ്റാനുള്ള തീരുമാനം എടുത്തതെന്ന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വാദം തെറ്റാണ്. മെയ് 25 ന് അധികാരം ഏറ്റെടുത്ത പിണറായി സര്‍ക്കാര്‍ 27 ന് തന്നെ മാറ്റുകയാണ് ഉണ്ടായത്.

ജിഷ കേസില്‍ തന്റെ കാലത്ത് നടന്ന അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സര്‍ക്കാര്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായി. ഒന്‍പത് പോയിന്റുകള്‍ അടങ്ങിയ ഈ നോട്ടും സെന്‍കുമാര്‍ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button