KeralaNews

അമ്മയ്ക്ക് 16 വയസ്സും അച്ഛനു 12 വയസ്സും; പോലീസ് ത്രിശങ്കുവിൽ

കൊച്ചി: പതിനാറുകാരി പ്രസവിച്ചത് പന്ത്രണ്ടുകാരന്റെ കുട്ടിയെയാണെന്ന കേസിൽ പോലീസ് ത്രിശങ്കുവിൽ. ഈ കേസിൽ ആരെ പ്രതിയാക്കണമെന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. കളമശ്ശേരിയിലാണ് സംഭവം നടന്നത്.

ഇരുവർക്കും പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ആര് ആരെ പീഡിപ്പിച്ചുവെന്ന കാര്യത്തിൽ നിലനിൽക്കുന്ന നിയമപരമായ അവ്യക്തതയാണ് പോലീസിനെ കുഴയ്ക്കുന്നത്. പെൺകുട്ടിയേക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടിയിൽ കുറ്റം ചുമത്തിയത് മറ്റാരെയോ സംരക്ഷിക്കാനാണോയെന്ന് പോലീസ് സംശയിച്ചിരുന്നു. ഇതേതുടർന്ന് കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന പോലീസ് നടത്തിയപ്പോഴാണ് പിതാവ് പന്ത്രണ്ടു വയസുകാരനാണെന്ന റിപ്പോർട്ട് ലഭിച്ചത്.

ഇതിന്റെ മറ്റു സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു പേർക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അത്തരം കേസ് കോടതിയിൽ നിലനിൽക്കില്ല. ഈ സാഹചര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button