NewsFootballInternational

നികുതി വെട്ടിപ്പ്: മെസിയുടെ അപ്പീൽ പരിഗണിക്കും

മാഡ്രിഡ്: നികുതി വെട്ടിപ്പ് മെസിയുടെ അപ്പീൽ പരിഗണിക്കും. നികുതി വെട്ടിപ്പ് കേസിൽ തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ ലയണൽ മെസി നൽകിയ അപ്പീൽ സ്പാനിഷ് സുപ്രീം കോടതി ഏപ്രിൽ 20ന് പരിഗണിക്കും. സുപ്രീം കോടതി വക്താവാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ മെസിക്കും പിതാവ് ജോർജിനും 21 മാസത്തെ തടവുശിക്ഷയും രണ്ടു മില്യണ്‍ യൂറോ പിഴയുമായിരുന്നു കോടതി വിധിച്ചത്.

പരസ്യങ്ങളിലൂടെ ലഭിച്ച വരുമാനത്തിൽ വലിയൊരു ഭാഗം നികുതി വെട്ടിക്കുവാൻ മറച്ചു വെച്ച കേസിലാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. എന്നാൽ സ്പാനിഷ് നിയമമനുസരിച്ച് രണ്ടു വർഷത്തിൽ കുറവ് തടവുശിക്ഷ ലഭിച്ചാൽ പിഴയടച്ച് ജയിൽ വാസം ഒഴിവാക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button