വീടിനുള്ളിൽ ചെടികൾ വയ്ക്കുന്നതുകൊണ്ട് ചില പ്രയോജനങ്ങൾ ഉണ്ട്. ഇവ ധാരാളം പോസിറ്റീവ് എനർജിയും നിറവും നൽകുന്നതിനാൽ നമുക്ക് ആശ്വാസവും, പ്രകൃതി ദത്ത ശുചീകരണനിവാരണിയുമാണ്.
ചെടികൾ രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കുന്നു .ചെടികൾ പുറത്തുവിടുന്ന ഓക്സിജൻ മുറിയിൽ ലഭിക്കും. ലാവണ്ടർ ചെടി നിങ്ങളുടെ ഉത്കണ്ഠ ,പിരിമുറുക്കം എന്നിവ കുറച്ചു നല്ല ഉറക്കം നൽകുന്നു. നവജാത ശിശുക്കൾക്കും ആഴത്തിൽ ഉറക്കം നൽകി അമ്മമാരുടെ പിരിമുറുക്കം കുറയ്ക്കാൻ ഈ ചെടി സഹായിക്കുന്നു. പൊതുവെ നമ്മുടെ എല്ലാവരുടേയും വീടുകളിൽ കാണുന്ന ഒരു ചെടിയാണ് മുല്ല. മുല്ലയ്‌ക്ക് നിങ്ങളുടെ ശരീരത്തെ ശീതീകരിക്കാൻ കഴിയും .ഇത് ഉത്കണഠ കുറച്ചു പോസിറ്റീവ് എനർജി നൽകുന്നു.
നാസയുടെ അഭിപ്രായത്തിൽ സ്നേക്ക് പ്ലാന്റ് ഒരു നല്ല ചെടിയാണ്. ഇവ വീടിനു അലങ്കാരവും രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നവയുമാണ്. അതുപോലെ സ്പൈഡർ ചെടി വീട്ടിലെ വായു വൃത്തിയാക്കി ക്യാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങളെ നശിപ്പിക്കുന്നു .ഇവ ദുർഗന്ധം വലിച്ചെടുക്കുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ചർമ്മത്തിൽ പുരട്ടാൻ ഉപയോഗിക്കുന്നതിനു പുറമെ ഈ ചെടി നന്നായി ഉറങ്ങാൻ സഹായിക്കുന്നു .ഇവ രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു .ഇവ വളർത്താനും പരിപാലിക്കുവാനും വളരെ എളുപ്പമാണ് .അതിനാൽ മുറിയിൽ ഈ ചെടികൾ വച്ച് നന്നായി ഉറങ്ങൂ.
Post Your Comments