IndiaNews

പ്രതിരോധ മന്ത്രാലയത്തിന്റെ വെ​ടി​ക്കോ​പ്പ് നി​ര്‍​മാണ ശാ​ല​യി​ൽ സ്‌​ഫോ​ട​നം

ജബല്‍പൂര്‍•ജബല്‍പൂരിലെ ഖമാരിയ ആയുധ നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ എഫ് സെക്ഷനിലെ 324 ാം നമ്പര്‍ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ഷെല്‍ നിറയ്ക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്‌. മുപ്പതിലേറെ സ്‌​ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

വൈകുന്നേരം 6.30 ഓടെയാണ് സംഭവം. ചിലര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. 4000, 125 എം.എം ആന്റി ടാങ്ക് മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് സ്പോടനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button