KeralaNews

‘എക്വിനോക്‌സ്’ ദിവസങ്ങളെ പേടിച്ച് സോഷ്യൽ മീഡിയ: മുന്നറിയിപ്പുമായി വിദഗ്ദർ

മാര്‍ച്ച് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങൾ എക്വിനോക്‌സ് ദിവസങ്ങളാണെന്നും ഈ ദിവസങ്ങളില്‍ സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ പോലും സംഭവിക്കാമെന്നും ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്നും ചൂടുകാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നുമൊക്കെയുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഈ ദിവസങ്ങളിൽ നിരന്തരം രക്തസമ്മര്‍ദ്ദം അളക്കണമെന്നും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കണമെന്നുമൊക്കെ സന്ദേശങ്ങളിൽ പറയുന്നുണ്ട്. സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസങ്ങളെയാണ് എക്വിനോക്‌സ് എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങൾ ആളുകൾ ഊതിപ്പെരുപ്പിച്ചതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചെറിയ തോതില്‍ ഊഷ്മാവില്‍ വ്യത്യാസമുണ്ടാകുമെന്നത് ഒഴിച്ചാല്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഈ ദിവസങ്ങളില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും വിദഗ്ദർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button