India

പ്രധാനമന്ത്രിയുടെ പാത പിന്തുടര്‍ന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: എല്ലാവരെയും ഒരുപോലെ കാണാനും, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുമാണ് അധികാരമേറ്റതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരുടെയും വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആര്‍ക്കും ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ വിവേചനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രമാണ് പിന്തുടരുകയെന്നും ആദിത്യനാഥ് വ്യക്തമാക്കി. എങ്ങനെയാണ് ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഉത്തര്‍പ്രദേശ് കാണിച്ചുതരും. ് സാധാരണ ജനങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയെന്നും കാണാന്‍ പോകുന്നതേയുള്ളൂവെന്നും യോഗി പറഞ്ഞു.

വെറും വാഗ്ദാനങ്ങള്‍ മാത്രമല്ല. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം ബിജെപി സര്‍ക്കാര്‍ നടപ്പാക്കും. പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് എതിരെയാണ് ആന്റിറോമിയോ സ്‌ക്വാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button