ന്യൂ ഡൽഹി ; മാർച്ച് 31ന് തന്നെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ, കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം അവസാനിക്കുമെന്ന് ആദായനികുതിവകുപ്പ്. കള്ളപ്പണം കൈവശമുള്ളവര്‍ 31-ന് മുന്‍പ് വെളിപ്പെടുത്തണം ഇല്ലെങ്കിൽ വലിയ തോതില്‍ പിഴ നേരിടേണ്ടിവരുമെന്നും ആദായനികുതിവകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധാവാക്കിയ പശ്ചാത്തലത്തിലാണ് കള്ളപ്പണം വെളിപ്പെടുത്താന്‍ ഇത്തരമൊരു അവസരം നല്‍കിയത്.
കള്ളപ്പണം കൈവശമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതിവകുപ്പിന്റെ കൈവശമുണ്ട്. എന്നാൽ ഈ പദ്ധതിയിലൂടെ കള്ളപ്പണം വെളിപ്പെടുത്തുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ഉറപ്പുനല്‍കുന്നു. 2016 ഡിസംബര്‍ 17-നാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം 50 ശതമാനം നികുതിയടച്ച് കള്ളപ്പണം വെളിപ്പെടുത്താം. വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം ഗരീബ് കല്യാണ്‍ യോജനയിൽ നിക്ഷേപിക്കപ്പെടും. മാര്‍ച്ച് 31-നു മുമ്പ് പദ്ധതിപ്രകാരം വെളിപ്പെടുത്താത്ത കള്ളപ്പണം ആദായനികുതിവകുപ്പ് കണ്ടെത്തുകയാണെങ്കില്‍ 85 ശതമാനമാണ് നികുതിയായി അടയ്ക്കേണ്ടിവരിക. ഇനി കാലാവധി പൂര്‍ത്തിയായതിനുശേഷമുള്ള പരിശോധനയിലാണ് കള്ളപ്പണം കണ്ടെത്തുന്നതെങ്കില്‍ 107.25 ശതമാനം നികുതിയും പിഴയും നേരിടേണ്ടി വരും.
Post Your Comments