IndiaNewsInternational

സെര്‍ബിയയില്‍ യുവാവിന്റെ വീഡിയോ തട്ടിക്കൊണ്ട് പോകൽ നാടകം – സുഷമ സ്വരാജ്

 

ന്യൂഡല്‍ഹി: സെര്‍ബിയയില്‍ വച്ച്‌ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നതായുള്ള വീഡിയോ വ്യാജമാണെന്നു സുഷമ സ്വരാജ്.വിനോദ് മഹാജനെന്ന യുവാവിന്റെ ജീവന്‍ അപകടത്തിലാണെന്ന് കാട്ടി അയാളുടെ സഹോദരന്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് മന്ത്രി അടിയന്തര നടപടി സ്വീകരിച്ചെങ്കിലും യുവാവ് തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി.

കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ ഒരു യുവാവിനെ വടികൊണ്ട് അടിക്കുന്നതായാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാൽ വിനോദ് മഹാജന്‍ സുരക്ഷിതനായി സെര്‍ബിയന്‍ അധികൃതരുടെ കസ്റ്റഡിയിൽ ഉള്ളതായും അദ്ദേഹത്തെ സെർബിയയിൽ എത്തിച്ച ഏജന്റ് മൂലമാണ് ഇത് സംഭവിച്ചതെന്നും മഹാജന്‍ മാര്‍ച്ച്‌ 25ന് തിരികെ നാട്ടിലെത്തുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

video:

shortlink

Related Articles

Post Your Comments

Related Articles


Back to top button