India

ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ പറക്കാനൊരുങ്ങുന്നു

മുംബൈ : ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ അസീസ് പറക്കാനൊരുങ്ങുന്നു. കശ്മീര്‍ സ്വദേശിയായ ആയിഷ ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം. 16 ാം വയസ്സില്‍ തന്നെ വിദ്യാര്‍ഥി പൈലറ്റായി ആയിഷ കുറച്ച് വര്‍ഷം മുന്‍പ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 2011 ല്‍ വിദ്യാര്‍ഥി പൈലറ്റിനുള്ള ലൈസന്‍സും ആയിഷ കരസ്ഥമാക്കി. മുംബൈ ഫ്‌ളൈയിങ്ങ് ക്ലബ്ബില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഏവിയേഷനില്‍ ബിരുദം നേടിയ ആയിഷ പരിശീലനത്തിന്റെ ഭാഗമായി സിംഗിള്‍ എഞ്ചിന്‍ എയര്‍ക്രാഫ്റ്റ് 200 മണിക്കൂര്‍ പറത്തിയിരുന്നു. 21 കാരിയായ ആയിഷയ്ക്ക് പൈലറ്റ് ലൈസന്‍സും പാസഞ്ചര്‍ വിമാനവും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഇന്ത്യ ടുഡേയ്ക്കുള്ള അഭിമുഖത്തില്‍ താന്‍ വിമാനം പറത്തുന്നത് സ്വപ്നം കാണാറുണ്ടെന്നും, എന്നെങ്കിലും നടക്കുമെന്ന് കരുതിയിരുന്നുവെന്നും, ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ത്യമാകാന്‍ പോകുകയാണെന്നും ആയിഷ പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ ആദ്യത്തെ വിദ്യാര്‍ഥി പൈലറ്റായി ആയിഷയെ കുറിച്ചുള്ള വാര്‍ത്ത വന്നപ്പോള്‍ തനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നും ഇസ്ലാമായ കാശ്മീര്‍ പെണ്‍കുട്ടി ഇങ്ങനൊരു തൊഴില്‍ ചെയ്യാന്‍ പാടില്ല എന്നുള്ള അധിക്ഷേപം ഏറ്റുവാങ്ങിയതുമൊക്കെ ആയിഷ പറഞ്ഞു.

നബിയുടെ ഭാര്യയ്ക്ക് യുദ്ധത്തില്‍ ഒട്ടകത്തെ ഓടിക്കാമെങ്കിന്‍ എനിക്ക് എന്തുകൊണ്ട് വിമാനം പറത്താന്‍ പാടില്ല എന്ന ചോദ്യത്തോടൊപ്പം പെണ്‍കുട്ടികളോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റണമെന്നും ടീച്ചര്‍, ഡോക്ടര്‍ എന്നീ കരിയറും വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടു കൂടി വീട്ടമ്മ എന്നീ മേഘലയും വിട്ട് വെല്ലുവിളി നിറഞ്ഞ ജോലികളിലേക്ക് സ്ത്രീകള്‍ വരണമെന്നും ആയിഷ അഭിപ്രായപ്പെട്ടു.

ഇതിന്റെ മുഴുവന്‍ അംഗീകാരവും ആയിഷ നല്‍കുന്നത് തന്റെ പിതാവായ അബ്ദുള്‍ അസീസിനാണ്. മുംബൈയില്‍ തന്നെയുള്ള ബിസിനസുകാരനാണ് അസീസ്. അറിവും അന്വേഷണവും മനുഷ്യ പുരോഗതിയുടെ രണ്ടു പ്രധാന വഴികളാണെന്നും. നേടാന്‍ ആഗ്രഹിക്കുന്ന ഒരു സ്വപ്നം എന്റെ മകള്‍ക്കുണ്ടെങ്കില്‍ അവളുടെ കൂടെ നിന്ന് അവളത് നേടിയെടുക്കുന്നത് തനിക്ക് കാണണം എന്ന് അസീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button