ബാഴ്‌സിലോണ: ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് ലിബിയന്‍ തീരത്ത് മുങ്ങി. ഇരുനൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് മൃതദേഹം കണ്ടെടുത്തു. അപകട വിവരം പുറത്ത് വിട്ടത് സ്പാനിഷ് സന്നദ്ധ സംഘടനയാണ്. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. 16നും 25നും ഇടയില്‍ പ്രായമുള്ള ആഫ്രിക്കന്‍ വംശജരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അഭയാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 250 ല്‍ അധികം അഭയാര്‍ത്ഥികള്‍ ഇരു ബോട്ടുകളിലുമായി ഉണ്ടായിരുന്നതായാണ് അനൗദ്യോഗിക കണക്ക്. ലിബിയന്‍ തീരത്ത് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. അതേസമയം അടിയന്തര സഹായം ആവശ്യപ്പെട്ട് ബോട്ടുകളില്‍ നിന്ന് സന്ദേശമൊന്നും ലഭിച്ചില്ലെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന അറിയിച്ചു. മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും സേന വ്യക്തമാക്കി.
Post Your Comments