KeralaNews

പത്രസമ്മേളനം ഒഴിവാക്കിയ പിണറായിക്ക് മാധ്യമ ഉപദേശകര്‍ മൂന്നായി

മുഖ്യമന്ത്രിമാര്‍ ബുധനാഴ്ച ദിവസങ്ങളിലെ മന്ത്രിസഭായോഗത്തിനുശേഷം വിളിച്ചുചേര്‍ത്തിരുന്ന വാര്‍ത്താസമ്മേളനം പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു പിന്നാലെ ഒഴിവാക്കിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്നത് മൂന്നാമതൊരാളെക്കൂടി നിയമിച്ചത് കൂടുതല്‍ വിവാദമാകുന്നു.
 
ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്ന പ്രഭാവര്‍മയെ പിണറായി അധികാരമേറ്റതിനു പിന്നാലെ പ്രസ്സ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതിനു പിന്നാലെ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായും നിയമിച്ചു.
 
രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയില്‍ ഉള്ളപ്പോഴാണ് മീഡിയ കോ-ഓര്‍ഡിനേറ്ററായി ദേശാഭിമാനിയുടെ മുന്‍ ചീഫ് ന്യൂസ് എഡിറ്റര്‍ പി.പി അബൂബക്കറെ കഴിഞ്ഞ ദിവസം നിയമിച്ചത്. മുഖ്യമന്ത്രിയും സര്‍ക്കാരുമായുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിലെ വീഴ്ച വിമര്‍ശനങ്ങള്‍ക്കു വഴിവെച്ച സാഹചര്യത്തിലാണ് മാധ്യമങ്ങളുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ അബൂബക്കറിനെ നിയമിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button