ലക്‌നോ: അഴിമതിക്കാരോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ശക്തമായ സന്ദശം നല്‍കി യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്റെ കര്‍ശന നടപടി. അഴിമതിയുമായി ബന്ധപ്പെട്ട് നൂറു പോലീസുകാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍.
ഉന്നതതലത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പോലീസിലെ ഈ പുഴുക്കുത്തുകള്‍ക്കെതിരേ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ നടപടി. സംസ്ഥാന ഡിജിപി ജാവേദ് അഹമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെയും ശുപാര്‍ശയും തുടര്‍ന്നായിരുന്നു നടപടി സ്വീകരിച്ചത്.
ഗാസിയാബാദ്, മീററ്റ്, നോയിഡ മേഖലയില്‍ നിന്നാണ് അധികംപേരും നടപടിക്ക് വിധേയരായത്. സസ്‌പെന്റ് ചെയ്യപ്പെട്ടവരില്‍ കൂടുതല്‍ പേരും കോണ്‍സ്റ്റബിള്‍മാരാണ്. എന്നാല്‍ സംസ്ഥാന തലസ്ഥാനമായ ലക്‌നോവില്‍ ഏഴു ഇന്‍സ്‌പെക്ടര്‍മാരും സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ, സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജില്ലാ പോലീസ് മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പോലീസുകാരെ സസ്‌പെന്റ് ചെയ്തുള്ള ഉത്തരവിറങ്ങിയത്.
Post Your Comments