India

അത്യപൂര്‍വ്വ ജനനം ; പക്ഷേ നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ

ബിഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി അത്യപൂര്‍വ ജനിതക വൈകല്യവുമായി ഒരു ആണ്‍കുഞ്ഞ് ജനിച്ചു. ഖലിദ ബീഗം എന്ന 35വയസ്സുകാരിയാണ് ഈ കുഞ്ഞിനു ജന്മം നല്‍കിയത്. ഹാര്‍ലിക്വിന്‍-ടൈപ്പ് ഇച്തിയോസിസ് എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച കുഞ്ഞാണു ജനിച്ചതെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇത്തരക്കാരുടെ ചര്‍മം ഏറെ കട്ടികൂടിയതും അവയവങ്ങള്‍ വൈരൂപ്യത്തോടെയുള്ളതുമാകും.

കുട്ടിയുടെ പല ശരീരഭാഗങ്ങളും പൂര്‍ണ വളര്‍ച്ച പ്രാപിച്ചിട്ടില്ല. തലച്ചോറും തലയോട്ടിയും പൂര്‍ണമായില്ലാത്ത അവസ്ഥയിലാണു കുട്ടി. ലോകത്തു നടക്കുന്ന മൂന്നു ലക്ഷം ജനനങ്ങളില്‍ ഒരാള്‍ക്ക് ഇത്തരം അവസ്ഥയുണ്ടായേക്കാമെന്നാണു ഡോക്ടര്‍മാര്‍ കരുതുന്നത്. കുട്ടി അന്യഗ്രഹ ജീവിയാണെന്നും, ദൈവിക ശക്തിയുള്ള ജന്മമാണെന്നുമൊക്കെയാണ് നാട്ടുകാര്‍ പറയുന്നത്. കുഞ്ഞിന്റെ വൈരൂപ്യമുള്ള രൂപം കണ്ട് ആദ്യം മുലയൂട്ടാന്‍ പോലും അമ്മ തയാറായില്ല. ചെറിയ തലയും ഉരുണ്ട കണ്ണുകളുമുള്ള കുട്ടിയെ കണ്ട് പകച്ചുപോയെന്നും ആദ്യം തന്റെയടുത്തുനിന്നു കുഞ്ഞിനെ മാറ്റാന്‍ പോലും പറഞ്ഞുവെന്നും അമ്മ പറയുന്നു. പ്രദേശവാസികളും അച്ഛന്‍ മുഹമ്മദ് ഇംതിയാസ് അടക്കമുള്ളവരും വിശ്വസിക്കുന്നത് കുട്ടി ഹനുമാന്റെ മനുഷ്യാവതാരമായിരിക്കുമെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button