India

പുള്ളിപ്പുലിയുടെ വായില്‍ നിന്നും അമ്മ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു

പുള്ളിപ്പുലിയുടെ വായില്‍ നിന്നും അമ്മ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു. മഹാരാഷ്ട്ര ചാഫ്യാച്ചപ്പഡെയിലെ ആരെ സ്വദേശിനിയായ പ്രമീള രിന്‍ജദ് എന്ന അമ്മയാണ് സാഹസികമായ ഈ കാര്യം ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. പ്രാഥമികകൃത്യം നിര്‍വഹിക്കാനായി പുറത്തേക്കിറങ്ങിയ പ്രമീള, മകന്‍ പ്രണയും തന്റെ ഒപ്പം വീടിനു പുറത്തെത്തിയെന്ന കാര്യം അറിഞ്ഞിരുന്നില്ല. പുറത്ത് താത്കാലികമായി നിര്‍മിച്ച ശൗചാലയത്തില്‍ നിന്ന് പുറത്തു വന്നപ്പോഴാണ് കുറച്ചു ദൂരെയായി മകന്‍ നില്‍ക്കുന്നത് പ്രമീള കണ്ടത്. മകന്റെ അടുത്തേക്ക് പ്രമീളക്ക് എത്താനാകുന്നതിനും മുമ്‌ബേ എവിടെ നിന്നോ ചാടി വീണ ഒരു പുള്ളിപ്പുലി പ്രണയിനെ ആക്രമിച്ചു.

‘ഞാന്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചു. മകനെ രക്ഷപ്പെടുത്താനായി ഞാന്‍ പുലിയുടെ നേര്‍ക്ക് ഓടി. എന്നെ കണ്ട് പുലി കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് കാടിനുള്ളിലേക്ക് ഓടി മറഞ്ഞു- പ്രമീള പറയുന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ പ്രണയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊതുശൗചാലയങ്ങള്‍ ഇല്ലാത്തതും തെരുവു വിളക്കിന്റെ അഭാവവുമാണ് കുട്ടിയെ പുലി ആക്രമിക്കാന്‍ ഇടയായ സംഭവത്തിലേക്ക് നയിച്ചതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ‘നാനൂറോളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ആകെയുള്ളത് നാല് പൊതുശൗതാലയങ്ങളും’.’വീടുകളില്‍ നിന്ന് 200-300 മീറ്റര്‍ അകലെയാണ് അവ സ്ഥിതി ചെയ്യുന്നതും. തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി അവിടേക്ക് ആളുകള്‍ പോകാറില്ല. പകരം വീടിനു സമീപത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കും. ഇത്തരത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് പ്രമീളക്കും മകനും ദുരനുഭവമുണ്ടായത്’- ഗ്രാമവാസികള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button