തൃശൂര്‍: ലക്കിടി ലോ കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണദാസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
കേസില്‍ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ലക്കിടി കേസില്‍ എഫ്‌ഐ ആര്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പയ്യന്നൂര്‍ എഎസ്‌ഐയെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
Post Your Comments