കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ മകന് പോലീസ് കസ്റ്റഡിയില്‍. വീട്ടമ്മയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുണ്ടറയിലെ 14കാരന്റെ മരണത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.
ബുധനാഴ്ച രാത്രിയില്‍ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. അയല്‍ക്കാരിയായ വീട്ടമ്മ സുധര്‍മ തന്റെ മകനെ ഇയാള്‍ കൊലപ്പെടുത്തിയതാണെന്നു കാണിച്ചു പോലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരിയെ പീഡിപ്പിക്കുമെന്ന് പറയുകയും ഇത് ചോദ്യം ചെയ്ത മകനെ കെട്ടിത്തൂക്കിയെന്നുമാണ് വീട്ടമ്മ മൊഴി നല്‍കിയത്.
സുധര്‍മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. 2010ലാണ് പതിന്നാലുകാരനായ മകന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
Post Your Comments