KeralaNews

സി.ആര്‍ മഹേഷിനെ സ്വാഗതം ചെയ്ത് ബി.ജെ.പി

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിനെ ബിജെപി സ്വാഗതം ചെയ്തു. മഹേഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവ്കുമാര്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് മഹേഷ് കോണ്‍ഗ്രസ് വിട്ടത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആകൃഷ്ടരായി ദേശീയതലത്തില്‍ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരികയാണ്. അത്തരത്തില്‍ കേരളത്തില്‍നിന്നുള്ള ആദ്യമാറ്റം മഹേഷിലൂടെ ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നതായും രാജീവ് കുമാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button