KeralaNews

കീ കൊടുത്ത് ചലിക്കുന്ന മരപ്പാവകളാക്കി മക്കളെ മാറ്റാൻ അദ്ധ്യാപകർക്ക് നിർദ്ദേശം കൊടുത്തിട്ട് പിന്നെ അവരുടെ നെഞ്ചത്തു കേറിയിട്ട് എന്ത് കാര്യം.? വെക്കേഷന് ഒരു മാനേജ്മെന്റ് സ്‌കൂളിൽ ക്ലാസ് എടുക്കാൻ പോയ മനഃശാസ്ത്രജ്ഞ കല ഷിബുവിന് പറയാനുള്ളത് ഓരോ മാതാപിതാക്കളും അറിയേണ്ടതും അനുസരിക്കേണ്ടതും

ഒരു മാനേജ്‌മന്റ് സ്കൂളിൽ വെക്കേഷന് ക്ലാസ്സ്[camp] എടുക്കാൻ വിളിച്ചു..

ക്ലാസ്സ് എടുക്കുക എന്നതിനെ കാൾ interaction and discussion ആണ് എനിക്ക് എളുപ്പം..
അതിന്റെ ഒരു രീതിയിൽ , എന്റെ ഭാഗം തുടങ്ങി..
കുട്ടികളുടെ ഒന്നും മുഖത്തു ഒരു സന്തോഷമില്ല..സഹകരണമില്ല..
പല തരത്തിൽ ശ്രമിച്ചിട്ടും ആഗ്രഹിക്കുന്ന response കിട്ടുന്നില്ല..
എങ്ങനെ എങ്കിലും ക്ലാസ്സ് തീർത്ത് പൈസയും വാങ്ങി തിരികെ വരാൻ മനസ്സ് വരുന്നില്ല..
എന്റെ ക്ലാസ്സ് ബോർ ആണോ..? അതോ ഞാൻ പറയുന്നത് വ്യക്തമല്ലേ..?
എന്ത് കൊണ്ടാണ് ഇത്തരത്തിൽ നിങ്ങൾ പെരുമാറുന്നത്..?
കൂട്ടത്തിൽ ക്ലാസ്സ് തുടങ്ങിയപ്പോ മുതൽ” അനാവശ്യമായി ”പ്രശ്നങ്ങൾ സൃഷ്‌ടിച്ച ഒരു പയ്യനോട് തന്നെ ചോദിച്ചു.
”’ഞങ്ങൾ ഈ ഒരു ക്യാമ്പ് വളരെ ആഗ്രഹിച്ചു വന്നതാണ്..
പഠിത്തത്തിന്റെ ഇടയ്ക്കു പ്രാക്ടിസ് ചെയ്‌തു എന്ത് ത്രില്ലിൽ ആണെന്നോ ഞങ്ങൾ ഓരോരുത്തരും ഇവിടെ വന്നത്..!
ഇന്നലെ രാത്രി ക്യാമ്പ് ഫൈറിൽ ഞങ്ങൾ രണ്ടു ക്ലാസ്സുകാർക്ക് മാത്രം ഡാൻസ് കളിയ്ക്കാൻ അവസരം തന്നില്ല..സമയം കഴിഞ്ഞു പോയെന്നും പറഞ്ഞു..”””..
പകയും സങ്കടവും ഒക്കെ കലർന്ന് അവൻ പറഞ്ഞു നിർത്തിയപ്പോൾ ബാക്കി എല്ലാവരും അത് ഏറ്റെടുത്തു..

ഡാൻസ് കളിയ്ക്കാൻ അവസരം കിട്ടിയ കുട്ടികൾ ഉൾപ്പടെ എല്ലാവരും ഒറ്റക്കെട്ടാണ്..
വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്,..
ഒരു പ്ലസ് ടു സ്കൂളിൽ കൗൺസിലർ ആയിരിക്കെ..പ്ലസ് ഒൺ കുട്ടികൾ എന്നെ വന്നു കണ്ടു.
പ്രാക്ടിസ് ചെയ്യാൻ റൂം ഇല്ല..മിസ്സിന്റെ റൂം തരുവോ..?
കുറച്ചു ദിവസങ്ങൾ ഞാനും അവരും കൂടി കൗൺസിലിങ് റൂമിൽ അടച്ചിരുന്നു പുറത്തു ശബ്ദം കേൾക്കാതെ അസ്സലായി പ്രാക്ടിസ് ചെയ്തു..
അവരെക്കാള്‍ enjoy ചെയ്തത് ഞാനാണ്..
പരിപാടി തുടങ്ങിയത് താമസിച്ചു..
അവസാനം സമയക്കുറവിന്റെ പ്രശ്നം പറഞ്ഞു ഈ കുട്ടികൾക്ക് അവസരം നിഷേധിച്ചു..അധികൃതർ..!
എന്റെ മുന്നിൽ വന്നു പൊട്ടി കരഞ്ഞ ആ കുട്ടികളെ സമാധാനിപ്പിക്കാൻ അല്ലാതെ മറ്റൊന്നും എനിക്ക് പറ്റുമായിരുന്നില്ല..
അന്നത്തെ ആ സംഭവം ഇന്ന് വീണ്ടും..
പക്ഷെ , ഇവിടെ ഞാൻ സ്റ്റാഫ് അല്ല..
എന്നെ ഗസ്റ്റ് ആയിട്ട് വിളിച്ചതാണ്..
പ്രതികരിച്ചാൽ വീണ്ടും വിളിക്കില്ലായിരിക്കാം..
അത് സാരമില്ല..
സ്കൂളിലെ മിക്ക അദ്ധ്യാപകരെയും എനിക്കറിയാം..
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ച മനുഷ്യരാണ്….
മനസാക്ഷി ഉള്ളവർ..
ആ ഒരു ബലത്തിൽ തന്നെ പ്രിൻസിപ്പാലിനോട് കാര്യം അവതരിപ്പിച്ചു..
ഈ മാനസികാവസ്ഥയിൽ ഇരിക്കുന്ന കുട്ടികൾക്ക് ഞാൻ എന്ത് മോട്ടിവേഷൻ ആണ് നൽകേണ്ടത്..?
എനിക്ക് job satisfaction ഉണ്ടാകില്ല..ഇവിടെ നിന്നും ഇങ്ങനെ ഇറങ്ങി പോയാൽ..
ഞാൻ കരുതിയതിന്റെ ഇരട്ടി ആഴത്തിൽ അദ്ദേഹം ആ പ്രശ്നത്തിന്റെ വൈകാരിക തലം കണ്ടു..
സമയം വൈകി കിടന്നാൽ, അതിന്റെ പ്രശ്നം മാതാപിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകും….അതിനാൽ ആണ് രാത്രി ആയതു കൊണ്ട് പ്രോഗ്രാം നിർത്തിയത്..അത് സത്യമാണെന്നു എനിക്കറിയാം.
എന്തായാലും അദ്ദേഹം..,,,
അപ്പൊ തന്നെ കുട്ടികളുമായി സംസാരിച്ചു..നടക്കാതെ പോയ പ്രോഗ്രാം ചെയ്യാൻ അവസരം ഉണ്ടാക്കാമെന്ന് ഉറപ്പ് കൊടുത്ത്..
ഒത്തുതീർപ്പാക്കി..!!
ഈ ഒരു പ്രോഗ്രാം ഇന്ന് ക്ലാസ്സ് എടുക്കാൻ വരുമ്പോ അതേ സ്കൂളിലെ ഒരു കുട്ടിയുടെ അമ്മയുമായി സംസാരിച്ചിരുന്നു,,.
”’എന്ത് കഷ്‌ടമാണെന്നേ വെറുതെ കുട്ടികൾക്ക് പഠിക്കാനുള്ള സമയത്തു ക്യാമ്പും കൂത്തും..അതൊക്കെ കഴിഞ്ഞു വന്നാലും hangover മാറില്ല..”
അങ്ങേയറ്റം ആകുലതയോടെ അവർ സംസാരിച്ചു..
കോമ്പറ്റിഷൻ നടക്കുമ്പോ മാത്രം മതി..
പാടുന്നതും ഡാൻസ് ചെയ്യുന്നതും..
അല്ലാതെ ഉള്ള സമയത്തു പഠിച്ചാൽ മതി,,

ഇതാണ് ”അത്യാവിശ്യത്തിൽ കൂടുതൽ ഫീസ് ” വാങ്ങുന്ന എല്ലാ മാനേജ്‌മെന്റ്റ് സ്കൂളിലെയും കുട്ടികളുടെ മാതാപിതാക്കളുടെ മനസ്സ്..
പഠിക്കാൻ , മാത്രമാണ് അവർ താങ്ങാവുന്നതിലും കൂടുതൽ ഫീസ് നൽകി സ്കൂളിൽ വിടുന്നത്..
ഇംഗ്ലീഷ് മാത്രം സംസാരിച്ചു ശീലിക്കാൻ..!
മലയാളം പറയാത്ത മക്കളുടെ മാതാപിതാക്കൾ ആകാനാണ് അവർ കഷ്‌ടപ്പെടുന്നത്..
PTA മീറ്റിംഗിന് അതിനെ കുറിച്ചുള്ള പ്രശ്നങ്ങൾ രൂക്ഷമാകാറുണ്ട്..
കരുതുന്ന പോലെ ഇംഗ്ലീഷ് മണി–മണി പോലെ അങ്ങോട്ട് വരാത്തതിന്റെ സങ്കടം ഡാഡി യും മമ്മയും പ്രസംഗിക്കുമ്പോ സ്കൂൾ മാനേജ്‌മന്റ് അതിന്റെ കടുത്ത പോംവഴികൾ ചിന്തിച്ചു തുടങ്ങും..
വാങ്ങുന്ന കാശിനു കൂറ് വേണം..
അങ്ങനെ മുന്നോട്ട് പോകുമ്പോ എവിടേലും എന്തേലും പ്രശ്നങ്ങള് ഉണ്ടാകും..
അപ്പോൾ പക്ഷെ സ്കൂള് മാത്രം കുറ്റക്കാർ ആകുന്നതെങ്ങനെ?(എന്റെ മോളും മാനേജ്മെന്റ് സ്കൂളിലെ കുട്ടി ആണു )
management
സ്കൂളിലെ “”””പീഡനങ്ങൾ “””വർത്തയാക്കുമ്പോ അതിന്റെ പിന്നാപുറങ്ങൾ കൂടി മനസ്സിലാക്കി അതുംകൂടി ഉൾപ്പെടുത്തണം
ഒന്നാം ക്ലാസ്സുകാരി പഠിക്കേണ്ട സമയത്തു ഇരുന്നു കളിക്കുന്നു ..ഉത്തരവാദിത്വം തീരെ ഇല്ല എന്ന് പറഞ്ഞു depression ആയ ഒരു ‘അമ്മ അടുത്ത് വന്നിരുന്നു..
എനിക്ക് മാത്രമല്ല ..പല സൈക്കോളജിസ്റ്റുകൾക്കും ഇത്തരം കുറെ കഥ പറയാനുണ്ട്..
കീ കൊടുത്തു ചലിക്കുന്ന മരപ്പാവകളാക്കി മക്കളെ മാറ്റാന് അദ്ധ്യാപകർക്ക് നിർദ്ദേശം കൊടുത്തിട്ട് പിന്നെ അവരുടെ നെഞ്ചത്തു കേറിയിട്ട് എന്ത് കാര്യം.?

shortlink

Related Articles

Post Your Comments

Related Articles


Back to top button