ന്യൂഡല്‍ഹി : ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയത് ഹെല്‍മറ്റ് ധരിച്ച് കൊണ്ട്. മഹാരാഷ്ട്രയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ‘സവിതെ സേവിയേഴ്സ്’ക്യാമ്പയിനിന്റെ ഭാഗമായാണ് 1200 ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച ഹെല്‍മറ്റ് ധരിച്ച് എയിംസ് ആശുപത്രിയില്‍ എത്തിയത്. മഹാരാഷ്ട്രയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നാല് ദിവസമായി നടത്തുന്ന സമരത്തിനെ പിന്തുണക്കാനാണ് എയിംസില്‍ ഡോക്ടര്‍മാര്‍ ഹെല്‍മറ്റുമായി എത്തിയത്. ഡോക്ടര്‍മാര്‍ക്കെതിരെ രോഗികളുടെ ബന്ധുക്കള്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ ക്യാമ്പയിന്‍.
അതേസമയം മാര്‍ച്ച് 23 വ്യാഴാഴ്ച അത്യാഹിത വിഭാഗം ഒഴികെയുള്ള ഡിപ്പാര്‍ട്‌മെന്റിലെ ഡോക്ടര്‍മാര്‍ സമരം ചെയ്യുമെന്ന് ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് ഗുര്‍ജാര്‍ പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയിലെ ഡോക്ടര്‍മാരെ രോഗികളുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുന്നുവെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. എന്നാല്‍ ജോലിയില്‍ തിരികെ കയറിയില്ലെങ്കില്‍ ആറ് മാസത്തെ ശമ്പളം വെട്ടി കുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments