India

രണ്ടില ചിഹ്നം മരവിപ്പിച്ചു: പനീര്‍ശെല്‍വത്തിനും ദിനകരനും തിരിച്ചടി, തര്‍ക്കത്തിന് പരിഹാരം ചിഹ്നം നഷ്ടമാകല്‍

ചെന്നൈ: തമിഴ്‌നാട്ടിലെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ ആര്‍കെ നഗറിലെ ദിനകരനും പനീര്‍ശെല്‍വവും രണ്ടില ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമാണ് രണ്ടില. ഇരു പാര്‍ട്ടിക്കുമിടയില്‍ വന്ന തര്‍ക്കമാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇരുപക്ഷവും ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ എന്ന പേരും ഉപയോഗിക്കാന്‍ പാടില്ല. ശശികല പക്ഷം സ്ഥാനാര്‍ത്ഥിയായ ടി.ടി.വി. ദിനകരനും പനീര്‍സെല്‍വം പക്ഷം സ്ഥാനാര്‍ത്ഥിയായ ഇ. മധുസൂദനനും പുതിയ ചിഹ്നത്തിലും പുതിയ പാര്‍ട്ടി പേരിലും ഇനി മത്സരിക്കേണ്ടി വരും. ഇരുകൂട്ടര്‍ക്കും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും പകരം ഉപയോഗിക്കാവുന്ന പാര്‍ട്ടി പേരും നിര്‍ദേശിക്കാം.

29 വര്‍ഷങ്ങള്‍ക്കുശേഷമാണ് എഐഎഡിഎംകെയ്ക്ക് ചിഹ്നം നഷ്ടമാകുന്നത്. 1987ല്‍ പാര്‍ട്ടി സ്ഥാപകന്‍ എംജിആറിന്റെ മരണശേഷം ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോഴും രണ്ടിലച്ചിഹ്നത്തിന്മേല്‍ അവകാശത്തര്‍ക്കം ഉടലെടുത്തിരുന്നു. അന്നും ചിഹ്നം മരവിപ്പിക്കാന്‍ തന്നെയായിരുന്നു കമ്മിഷന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button