NewsIndia

25 കിലോ കഞ്ചാവും 25 ബോട്ടില്‍ മദ്യവും എലി അടിച്ചു മാറ്റി- റെയിൽവേ പോലീസ്

 

നാഗ്‌പൂർ: എലിയെക്കൊണ്ടുള്ള ശല്യം മൂലം പൊറുതിമുട്ടി റെയിൽവേ പോലീസ്.നാഗ്പൂരിലെ റെയില്‍വെ പോലീസാണ് എലി ശല്യം കാരണം വലഞ്ഞിരിക്കുന്നത്. റെയിൽവേ പരിധിയിൽ പരിശോധന നടത്തി പിടിച്ചെടുക്കുന്ന തൊണ്ടി സാധനങ്ങളായ കഞ്ചാവും ആൽക്കഹോളും സൂക്ഷിച്ചിരിക്കുന്ന ഗോഡൗൺ മുഴുവൻ എലി ശല്യമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി അനധികൃതമായി കടത്തുന്ന മദ്യവും കഞ്ചാവുമൊക്കെ പിടിച്ചെടുത്ത് സൂക്ഷിക്കുന്നത് ഇത്തരം വെയര്‍ഹൗസുകളിലാണെന്ന് അവർ പറയുന്നു.

കോടതി ഉത്തരവില്ലാതെ ഇത്തരം സാധനങ്ങൾ നശിപ്പിക്കാനും പൊലീസിന് അധികാരമില്ല.കാരണം തൊണ്ടി സാധനം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടാൽ അത് എത്തിക്കേണ്ട ബാധ്യത ഇവർക്കുണ്ട്.പ്ലാസ്റ്റിക കവറുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ബുധനാഴ്ച കാണാതായത്.പ്ലാസ്ററിക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവും ആള്‍ക്കഹോള്‍ ബോട്ടിലുകളും എലി കരണ്ട് നശിപ്പിച്ചിരിക്കുന്ന അവസ്ഥയിലാണ്.25 കിലോ മയക്കു മരുന്നാണ് കാണാതായിരിക്കുന്നതെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക്ക് ബോട്ടിലുകളിലും പ്ലാസ്റ്റിക്ക് കവറുകളിലെ സൂക്ഷിച്ചിരുന്നവയാണ് ഇവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button