NewsIndia

കടുത്ത വേനലിൽ പട്ടിണി കിടന്ന് ചരിഞ്ഞ ആനകളുടെ അസ്ഥികൂടങ്ങൾ നമ്മളെ ചിന്തിപ്പിക്കുന്നത്

കടുത്ത വേനലിൽ വെള്ളവും തീറ്റയുമില്ലാതെ പട്ടിണി കിടന്ന് ചരിഞ്ഞ ആനകളുടെ അസ്ഥികൂടങ്ങൾ വനത്തിൽ നൊമ്പരകാഴ്ചയാകുന്നു. ഏറ്റവും കൂടുതൽ കാട്ടാനകൾ ചരിഞ്ഞത് മുതുമല കടുവ സങ്കേതത്തിലെ തെങ്ങുമഹാറാഡ മഴനിഴൽ കാടുകളിലാണ്. 46 ആനകളാണ് മൂന്നു മാസത്തിനുള്ളിൽ മുതുമല, സത്യമംഗലം, കോയമ്പത്തൂർ വനങ്ങളിലായി ചരിഞ്ഞത്. മുതുമലയിൽ സിറിയൂർ വരെയുള്ള വനമേഖലയിൽ മാത്രം എട്ട് ആനകൾ ഈ കാലയളവിൽ ചരിഞ്ഞു.

തെങ്ങുമഹാറാഡ വനത്തിൽ ചരിഞ്ഞ ആനകൾ ആറ് മാസം മുതൽ മുപ്പതു വയസിലുള്ളവയാണ്. കാട്ടിലെ ജലക്ഷാമം പരിഹരിക്കാൻ ഇപ്പോൾ ലോറിയിൽ വെള്ളം കൊണ്ടുവന്നു കോൺക്രീറ്റ് തൊട്ടികളിൽ നിറയ്ക്കുന്നുണ്ട്. വെള്ളം നിറയ്ക്കുമ്പോൾ തന്നെ ആനകൾ ഓടിയെത്തി കുടിക്കുന്നത് ദുരിതത്തിന്റെ വ്യാപ്തി വ്യക്തമാക്കും. ഈ വനത്തിൽ അവശേഷിക്കുന്ന പച്ചപ്പ് കരുവേല മരമാണ്. ഇതിന്റെ ഇലകൾ ആനകൾക്ക് ഇഷ്ടമല്ല. പട്ടിണി രൂക്ഷമാകുമ്പോളാണ് ആനകളിത് തിന്നുന്നത്. ഇതിന്റെ ഇല തിന്നാൽ ധാരാളം വെള്ളം കുടിക്കണം. ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നതും മരണസംഖ്യ കൂടാൻ കാരണമായി. വയനാട്, ബന്ദിപ്പൂർ വനങ്ങളിലും ജലക്ഷാമമായതോടെ കാര്യങ്ങൾ പരിതാപകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button