KeralaLatest NewsNews

വയനാടൻ കാട്ടിലെ ആനകളെ വന്ധ്യംകരിക്കും: മന്ത്രി ശശീന്ദ്രൻ

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍. ആന, കുരങ്ങ് ഉള്‍പ്പെടെയുള്ള ജീവികളില്‍നിന്നും മനുഷ്യര്‍ക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 2011-ലാണ് അവസാനമായി കടുവകളുടെ കണക്ക് എടുത്തത്. അതില്‍ നിന്നും വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പാണ്. കടുവകളുടെ പെരുപ്പം ഉള്‍ക്കൊള്ളാന്‍ ഉള്ള ശേഷി കാടിനും കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃഭൂമി ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘കടുവകളെ വയനാടന്‍ കാട്ടില്‍നിന്നും മാറ്റേണ്ടതുണ്ട്. താരതമ്യേന കടുവകള്‍ കുറഞ്ഞ സ്ഥലങ്ങളിലേക്ക് കടുവകളെ പുനരധിവസിപ്പിക്കാന്‍ ഉള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. നെയ്യാര്‍, പറമ്പിക്കുളം വന്യജീവി സാങ്കേതങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതര സംസ്ഥാനങ്ങളോടും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ആനയെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വന്ധ്യംകരണം നടത്തുന്നുണ്ട്. ഇക്കാര്യം നമ്മുടെ നാട്ടില്‍ അവലംബിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും. കാട്ടുകുരങ്ങിനെ വന്ധ്യംകരണം ചെയ്യാന്‍ വയനാട്ടിലെ നിലവിലെ ആശുപത്രിയില്‍ സൗകര്യം ഒരുക്കും.

കാട്ടില്‍ ജല ലഭ്യതയും ഭക്ഷണവും കുറഞ്ഞതാണ് കടുവ നാട്ടില്‍ ഇറങ്ങാന്‍ കാരണമെന്ന് പറയുന്നു. കാട്ടില്‍ ജല ലഭ്യത ഉറപ്പാക്കാന്‍ കുളങ്ങള്‍ നിര്‍മ്മിക്കും. കാടിന്റെ ഭക്ഷണശൃംഖല തകര്‍ക്കുന്ന മരങ്ങള്‍ മാറ്റുകയാണ് മറ്റൊരു നടപടി. നേരത്തെ വെച്ചുപിടിപ്പിച്ച തേക്ക്, അക്കേഷ്യ, മഞ്ഞക്കൊന്ന എന്നീ മരങ്ങളാണ് ഭീഷണി. ആകെ 786 ഹെക്‌ടറില്‍ മഞ്ഞക്കൊന്ന നശിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നോര്‍ത്ത് വയനാട് ഡിവിഷനില്‍ ആണ് ഏറ്റവും കൂടുതൽ മഞ്ഞക്കൊന്നകൾ ഉള്ളത്’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button