Latest NewsIndiaNews

വാറ്റ് ചാരായം കുടിച്ച് ബോധം പോയി 24ഓളം ആനകൾ: കുടിച്ചത് സമീപവാസികൾ വനത്തിൽ സൂക്ഷിച്ച മദ്യം

ഒഡീഷ: വനത്തിൽ വാറ്റ് ചാരായം കുടിച്ച് ബോധം പോയ അവസ്ഥയിൽ 24ഓളം ആനകളെ കണ്ടെത്തി. ഒഡീഷയിലെ പരമ്പരാഗത നാടൻ മദ്യമായ മഹുവ കുടിച്ചാണ് ആനകൾക്ക് ബോധം പോയത്. സമീപ ഗ്രാമത്തിലെ ആളുകൾ തയ്യാറാക്കി വനത്തിൽ സൂക്ഷിച്ച മദ്യം തിരിച്ചെടുക്കുന്നതിനായി വനത്തിനുള്ളിലേക്ക് പോയപ്പോഴാണ് മത്ത് പിടിച്ച് ഉറങ്ങുന്ന ആനകളെ കാണുന്നത്.

കിയോഞ്ജർ ജില്ലയിലെ ശിലിപദ കശുവണ്ടി വനത്തിന് സമീപം താമസിക്കുന്നവർ തയ്യാറാക്കിയ മദ്യമാണ് ആനകൾ കുടിച്ചത്. വീര്യം വെയ്ക്കുന്നതിനായി പാത്രങ്ങളിലാക്കി വനത്തിൽ സൂക്ഷിച്ചിരുന്ന മഹുവ എടുക്കാനായി പോയതാണ് പ്രദേശവാസികൾ. എന്നാൽ മഹുവ സൂക്ഷിച്ചിരുന്ന സ്ഥലത്തിന് സമീപം ബോധംകെട്ട് ഉറങ്ങുന്ന ആനകളെയാണ് അവർ കണ്ടത്.

റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ, യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി 

‘രാവിലെ ഞങ്ങൾ മഹുവ തയ്യാറാക്കാൻ കാട്ടിലേക്ക് പോയി. അവിടെ മദ്യം സൂക്ഷിച്ചിരുന്ന എല്ലാ പാത്രങ്ങളും പൊട്ടിയിരുന്നു. കൂടാതെ മദ്യം കാണാതാവുകയും ചെയ്തു. ഇത് അന്വേഷിക്കുന്നതിനിടെയാണ് സമീപത്തായി ആനകൾ ഉറങ്ങുന്നത് കാണുന്നത്. ആനകളെ ഉണർത്താൻ ശ്രമിച്ചിരുന്നു. ഫലം കാണാതെ വന്നതോടെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഡ്രം അടിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകളെ ഉണർത്തിയത്,’ പ്രദേശവാസി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button