IndiaNews

വില്പനയ്ക്ക് ദേവാലയമോ? ഇതാ അത്തരത്തിൽ ഒരു പരസ്യം

ബംഗളുരു: വളരെ വ്യത്യസ്തമായ ഒരു പരസ്യമാണ് മലയാള മനോരമ പത്രത്തിന്റെ ബാംഗ്ലൂര്‍ എഡിഷനിൽ കഴിഞ്ഞ ദിവസം പ്രത്യപ്പെട്ടത്. ‘ദൈവാലയം വില്‍പനക്ക്’എന്നാണ് തലക്കെട്ട്. വിശ്വാസികളുടെ എണ്ണം കുറഞ്ഞതിനേത്തുടര്‍ന്ന് യൂറോപ്പിലും ചില പാശ്ചാത്യ രാജ്യങ്ങളിലും പള്ളികള്‍ വില്‍പനക്ക് വെച്ച വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാളത്തിലാണ് അങ്ങനെ ഒരു വാർത്ത വന്നത്.

വില്‍പനക്ക് വെച്ചിരിക്കുന്നത് ബംഗളുരുവിലെ ഒരു വിഭാഗം മലയാളി വിശ്വാസികള്‍ ആരാധനക്ക് സമീപിച്ചിരുന്ന പള്ളിയാണ്. ഈ പള്ളി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. മൂന്നു കോടി രൂപയാണ് മുഖവില.

പരസ്യത്തിന്റെ പൂര്‍ണരൂപം:

ദൈവാലയം വില്‍പനക്ക്

കെ.ആര്‍ പുരം മെയിന്‍ റോഡിന് അഭിമുഖമായി 4800സ്ക്വയര്‍ ഫീറ്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന പൗരസ്ത്യ മാതൃകയില്‍ ത്രോണോസുകൂടിയ പള്ളിയും മൂന്ന് മുറികളുള്ള പാഴ്സനേജും കമ്മ്യൂണിറ്റി ഹാള്‍, ഹോസ്റ്റലിന് അനുയോജ്യമായ ഹാള്‍, കിച്ചണും അനുബന്ധമായി സെക്യൂരിറ്റി റൂമും ഉള്ള കെട്ടിട സമുച്ചയം വില്‍പനക്ക്. താല്‍പര്യമുള്ളവര്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 08089988999, 8497022314

shortlink

Related Articles

Post Your Comments

Related Articles


Back to top button