തിരുവനന്തപുരം: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾ പലയിടത്തും മുടങ്ങി.55 സബ് ഓഫീസുകളിൽ പരിശോധനാ സംഘം ഇല്ലെന്ന് കണ്ടെത്തി.ഇതുമൂലം സംസ്ഥാനത്തിനു നികുതിയിനത്തിൽ കോടികളുടെ നഷ്ടം ഉണ്ടായി.73 ഓഫീസുകളുള്ള മോട്ടോർ വകുപ്പിന് 18 ഓഫീസുകളിൽ മാത്രമേ വാഹന പരിശോധനാ സംഘം ഉള്ളൂ.
ഇതുമൂലം പരിശോധന നടക്കാതെ കോടികളാണ് നഷ്ടമാകുന്നത്. ഉള്ള സംഘത്തിന് തന്ന അമിത ജോലിഭാരവും.ഡ്രൈവിംഗ് ടെസ്റ്റ് ഫിറ്റ്നസ് ടെസ്റ്റ് അപകട സ്ഥലങ്ങളിലെ ടെസ്റ്റ് ഇതെല്ലാം കൂടി നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അമിത ജോലി ഭാരമാണ് ഉള്ളത്. അപേക്ഷ സ്വീകരിച്ച് അര മണിക്കൂറിക്കുള്ളിൽ സേവനം നൽകുന്ന ഫാസ്റ് ട്രാക്ക് സംവിധാനം പോലും ജനങ്ങൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയിലേക്കെത്തി.
സർക്കാറിന്റെ പ്രധാന വരുമാന ശ്രോതസ്സായ നികുതി പിരിച്ചെടുക്കലിൽ ആളില്ലാത്തതിനാൽ നികുതി വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായത്. 2016 -ൽ ഒറ്റത്തവണ നികുതി തീർപ്പാക്കൽ ക്യാമ്പ് ഉണ്ടാക്കി സർക്കാരിന് 2 കോടി രൂപയും 2015 -ൽ 7 കോടി രൂപ ലഭിച്ചപ്പോൾ 28 കോടിയോളം എഴുതി തള്ളി.
Post Your Comments