ആലപ്പുഴ•മലപ്പുറത്ത് ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും ബിജെപി സ്ഥാനാർത്ഥി ജയിച്ചാൽ താൻ വീണ്ടും മീശ വളർത്തുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മലപ്പുറം സ്ഥാനാർത്ഥിയെ ബി.ജെ.പി ഏകപക്ഷീയമായി തീരുമാനിച്ചതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.
സംസ്ഥാനത്തെ ബി.ജെ.പി നേതത്വം ഒറ്റയാനാണെന്ന് അദ്ദേഹം പറഞ്ഞു . സാമാന്യ മര്യാദ പാലിക്കുന്നില്ല. അണികളെ ഹൈജാക്ചെയ്തശേഷം ബി.ഡി.ജെ.എസിനെ ഇല്ലാതാക്കാനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമാണ് ബി.ജെ.പി സംസ്ഥാനനേതൃത്വം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബി.ഡി.ജെ.എസ് നേതൃത്വവുമായി നടത്തിയിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.
Post Your Comments