ഡെറാഡൂണ്‍• ഗംഗാ നദിയെ ജീവിക്കുന്ന സത്തയാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഒരു മനുഷ്യന് നല്‍കുന്ന എല്ലാ നിയമ പരിരക്ഷ ഗംഗയ്ക്കും നല്‍കാനുള്ള നടപടിയുടെ ഭാഗമാണ് ഈ നീക്കം. ആദ്യമായാണ് ഇന്ത്യയിൽ നദിപോലൊരു സത്തയ്ക്ക് ഈ പരിഗണന കോടതി നല്‍കുന്നത്. പുണ്യനദിയായ ഗംഗയെ മലിനമാക്കുന്നവർക്ക് മനുഷ്യരെ ഉപദ്രവിക്കുന്നന്നതിന് തുല്യമായ ശിക്ഷ നല്‍കുമെന്നും കോടതി പറഞ്ഞു. ഗംഗാ ശുചീകരണത്തിനും പരിപാലനത്തിനുമായി സര്‍ക്കാര്‍ ഗംഗ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Post Your Comments